2011, ജൂൺ 24, വെള്ളിയാഴ്‌ച

ഇടമറുക് അനുസ്മരണം -2011 ജൂലൈ 3, ആലുവ





ഇന്ത്യന്‍ യുക്തിവാദി സംഘം എറണാ കുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ 2011 ജൂലായ്‌ 3 നു ആലുവ അന്നപൂര്‍ണ്ണ ഓഡിറ്റൊരി യത്തില്‍ വച്ച് നടന്നു . രാവിലെ 3 മണിക്ക് പ്രൊഫ്‌ . സി .രവിചന്ദ്രന്‍ ' യുക്തിയു ടെ പുതിയ യുഗം ' എന്ന പേരില്‍ പഠ നക്ലാസ് നടത്തി വൈകു ന്നേരം 4 മണി ക്ക് അനുസ്മരണ പ്രഭാഷണങ്ങള്‍ നടന്നു. ആര് ജില്ല പ്രസിഡ ന്റ്‌ ഷാന്റി ശിവന്‍ അധ്യക്ഷത വ ഹിച്ച യോഗത്തില്‍ ജില്ല സെക്രടറി സ്വാഗതവും പറഞ്ഞു . ആര്‍ സംസ്ഥാന സെക്രടറി കല്ലിയൂര്‍ പ്രസന്നരാജ് മുഖ്യ പ്രഭാഷണം നടത്തി. മിശ്രവിവാഹ സംഘം സംസ്ഥാന സെക്രടറി ഡോ. എസ്. സരിത് കുമാര്‍ , ഐ. ആര്‍ . തൃശൂര്‍ ജില്ല സെക്രടറി ഡോ. റെന്നി ആന്റണി , മിശ്രവിവാഹ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ .രവിന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി . അഡ്വ . എസ് . ഗോപ കുമാര്‍ നന്ദി




















2011, ജൂൺ 12, ഞായറാഴ്‌ച

ഇടമറുക് അനുസ്മരണം



ലോകമെമ്പാടുമുള്ള ജനത മതസ്വേച്ചാധിപത്യ ശക്തികളെ തൂത്തെറിഞ്ഞു കൊണ്ട് ജനാധിപത്യത്തിലേക്ക് അതിവേഗം കുതിക്കുമ്പോള്‍ നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യയില്‍ വിവിധ ജാതി മത ചിദ്രശക്തികള്‍ ജനാധിപത്യത്തെ യും മതനിരപേക്ഷത യേയും കളങ്കപെടുത്തും വിധം പ്രവര്‍ത്തി ക്കു കയാണ് . അഴിമതിയും , കള്ളപ്പണവും , സ്വജനപ്പക്ഷപതവും നമ്മുടെ നിയമനിര്‍മാണ സഭകളേയും നീതിന്യായ വ്യവസ്ഥയെയും, മാധ്യമരംഗത്തേയും അപചയപ്പെ ടുതുവാന്‍ ഹീന ശക്തികള്‍ ശ്രമിക്കുന്നത് നമ്മെ വേദനിപ്പിക്കു ന്നില്ലേ ?

മത ഭീകരര്‍ തൊടുപുഴ നൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതും , പട്ടികജാതിക്കാരനായ ഉധ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോ യപ്പോള്‍ അദ്ദേഹം മുമ്പിരുന്നിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച ശുംഭ രെയും, സ്നേഹിച്ച പുരുഷനെ കല്യാണം കഴിച്ചതിന്റെപേരില്‍ പഞ്ചായത്ത്‌ അംഗത്തോട് സ്ഥാനം ഒഴിയുവാന്‍ ഒരു പ്രമുഖ ഇടതുപക്ഷ പാര്‍ട്ടി ആവ ശ്യപ്പെട്ടതും , അഴിമതിക്കും കള്ളപ്പണത്തിനും എതിരെ രാജ്യത്തിലെ ഏറ്റവും വലിയ തട്ടി പ്പുവീരനും 1100 കോടിലധികം രൂപ ആസ്തിയുള്ള കള്ളപ്പണ ക്കാരനും ആയ യോഗ ഗുരു രാംദേവ് നൂ ദെല്‍ഹിയിലെ രാംലീല മൈതാനത് നടത്തിയ കപട സത്യാഗ്രഹവും മറ്റു നാടകങ്ങളും നാം കണ്ടു .


അകാല ചരമം പ്രാപിച്ച ആത്മീയ കച്ചവടക്കാരായ മനുഷ്യ ദൈവങ്ങളെയും 96 വയസ്സില്‍ തിരുമരണം പ്രഖ്യാപിച്ച സത്യസായി ബാബ 85 വയസ്സില്‍ മരണമടഞ്ഞതും നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നു . ഒടുവില്‍ കോട്ടയത്ത് മുട്ടുചിറ സെ. ആഗനസ് സ്കൂളിലെ കൊച്ചു കുട്ടികളുടെ കഴുത്തില്‍ ജാതി എഴുതി തൂക്കി ഗ്രൂപ്പ് ഫോട്ടോ എടുത്തു പ്രവേശനോത്സവം നടത്തിയ അധ്യാപകരും നമ്മെ നൊമ്പരപ്പെടുത്തി .ജാതിമതശക്തികളുടെ ഇതുപോലുള്ള എത്രയെത്ര ക്രൂര വിനോധങ്ങലാണ് ഈ മണ്ണില്‍ അരങ്ങേറിയത് .

ജനാധിപത്യത്തിനും മതേതരത്വത്തിനും ശക്തി പകരണമെങ്കില്‍ നാം യുക്തി ചിന്തയുടെ പ്രതിരോധകവചം അണിയേണ്ടിയിരിക്കുന്നു . ഈ അവസരത്തി ലാണ് ആദര്ശധീരതകൊണ്ടും പ്രവര്‍ത്തികൊണ്ടും യുക്തിചിന്തയെ ഉയര്‍ത്തി പ്പിടിക്കുകയും വളര്‍ത്തുകയും ചെയ്ത പ്രശസ്ത ചിന്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും യുക്തിവാദിയുമായ ജോസഫ്‌ ഇടമറുകിനെ നാം ഒര്മി ക്കേണ്ടത് . കപട മതേതരവാദികള്‍ക്കും കപട ജനാതിപത്യ രാഷ്ട്രീയക്കാ ര്‍ക്കും ശാസ്ത്രബോധവും മനുഷ്യത്വവും ഇല്ലാത്ത ജാതി മത നേതാക്ക ള്‍ക്കും എന്നും ഒരു പേടി സ്വപ്നം ആയിരുന്നു ഇടമറുക് . സമരോല്‍സുക യുക്തിവാദ ത്തിന്റെ തേരാളിയായ ഇടമറുകിന്റെ ചരമദിനമാണ്‌ ജൂലൈ 29 . ഇടമറുകിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മുക്ക് പുതിയൊരു സാംസ്കാരിക വിപ്ലവത്തിന് ഊര്‍ജം പകരട്ടെ !




എം എഫ് ഹുസൈന്‍ - ലോകം കണ്ട സത്യസന്ധനായ കലാകാരന്‍

സമൂഹത്തിലെ തിന്മകളെ എന്നും ചോദ്യം ചെയ്തു വളര്‍ന്ന ലോകം കണ്ട സത്യസന്ധനായ കലാകാരനായിരുന്നു എം എഫ് ഹുസൈന്‍. നട്ടെല്ല് വളയാതെ ബ്രഷ് പിടിക്കു വാന്‍ പഠിച്ച വ്യക്തി . എന്തും ഏതും പച്ചയായി തന്നെ വരയ്ക്കുവാന്‍ ശക്തനായ എം എഫ് ഹുസൈന് ഒരു പകരക്കാരന്‍ വരേണ്ടിയിരിക്കുന്നു . ഹുസൈന്റെ പാലായനം പോ ലും ഇന്ത്യക്ക് അപമാനമാണ് . നമ്മുടെ മതേതരത്വവും ജനാധിപത്യ വും ശക്തമാവുംപോഴാണ് നമ്മുടെ കലാകാരന്മാര്‍ക്കും സാഹിത്യ കാരന്മാര്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്നത് . അതുപോലെ തന്നെ ജനങ്ങ ള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്നത് .





ആയിരമായിരം ആദരാന്ജലികള്‍ നേരുന്നു














2011, ജൂൺ 10, വെള്ളിയാഴ്‌ച

Dharna at Muttuchira by Misravivaha Sangham

കോട്ടയം  മുട്ടുചിറ  സെന്റ്‌. ആഗനസ്   ഹയര്‍  സെക്കന്ററി  സ്കൂള്‍ 
പ്രവേശനോല്സവതോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൊച്ചു കുട്ടികളുടെ 
കഴുത്തില്‍ ജാതിപ്പേര് എഴുതി തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്   മിശ്രവിവാഹ സംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്. സരിത്  കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു .               

 

ഇന്ത്യന്‍ യുക്തിവാദി സംഘം എറണാകുളം ജില്ല സെക്രട്ടറി മോഹന്‍ദാസ്‌ ആലുവ ധര്‍നയെ അഭിസന്ബോധന ചെയ്യ്തു സംസാ രിക്കുന്നു. സംസ്ഥാന ജനറല്‍  സെക്രട്ടറി ഡോ. എസ്. സരിത് കുമാര്‍, സംസ്ഥാന വൈസ് .പ്രസിഡണ്ട്‌ കെ .രവിന്ദ്രന്‍ മാഷ് തുടങ്ങിയവര്‍  സമീപം .



പ്രതിഷേധത്തിന്റെ  കടലിരംബലുമായി  നടന്ന ബഹുജന  ധര്‍ണയുടെ  ഒരു ദൃശ്യം